ആലപ്പുഴ: തെക്കനാര്യാട് ചെമ്പന്തറ ശ്രീഭവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും സർവൈശ്വര്യ പൂജയും ഇന്ന് ആരംഭിച്ച് 22 ന് അവസാനിക്കും. 24മുതൽ മീനഭരണി മഹോത്സവും കലശവും ആരംഭിക്കും. ഇന്ന് വൈകിട്ട് 7 ന് ഭദ്രദീപ പ്രകാശനം . തുടർന്ന് ഗ്രന്ഥസമർപ്പണം. 8 ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം. 16 ന് രാവിലെ 7 ന് സൂക്തജപങ്ങൾ,7.30 ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30 ന് പ്രഭാഷണം, വൈകിട്ട് 7 ന് പ്രഭാഷണം. 17 ന് രാവിലെ 7.30 ന് നരസിംഹാവതാരം. 18 ന് രാവിലെ 7.30 ന് ശ്രീകൃഷ്ണാവതാരം, രാവിലെ 7.30 ന് പ്രഭാഷണം, രാത്രി 10.30 ന് കൃഷ്ണാവതാരപൂജ. 19 ന് ഗോവിന്ദപാട്ടാഭിഷേകം . 20 ന് രാവിലെ 7 ന് സൂക്തജപങ്ങൾ, 8 ന് രുഗ്മണിസ്വയംവരം,വൈകിട്ട് 5 ന് സർവൈശ്വര്യപൂജ. 21 ന് രാവിലെ 7.30 ന് കുചേലഗതി. 22 ന് രാവിലെ 7.30 ന് സ്വർഗാരോഹണം,വൈകിട്ട് 3.30 ന് അവഭൃതസ്നാനം.

24 ന് മീനഭരണി മഹോത്സവത്തിന് തുടക്കം. ക്ഷേത്രം തന്ത്രി മുരളീധരന്റെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 9 ന് മഹാകലശാഭിഷേകം. 25 ന് രാവിലെ 9 ന് ഭാഗവതപാരായണം,വൈകിട്ട് 7 ന് ദേശതാലപ്പൊലി. 26 ന് രാവിലെ 8 ന് നാരായണീയപാരായണം. 27 ന് രാവിലെ 8 ന് നാരായണീയപാരായണം,11 ന് സർപ്പംപാട്ട്,തളിച്ചുകൊട, 8 ന് നൃത്തനൃത്ത്യങ്ങൾ. 27 ന് രാവിലെ 7.30 ന് ദേവീഭാഗവതം,11 ന് കളകാഭിഷേകം,ഉച്ചയ്ക്ക് 12 ന് ഭരണിനിവേദ്യം,1 ന് പ്രസാദം ഉൗട്ട്,വൈകിട്ട് 7 ന് പട്ടുംതാലിയും ചാർത്ത്,രാത്രി 9 ന് നാടകം.