ആലപ്പുഴ: ലോക വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രതിഷേധിച്ചു..കോവിഡ് 19 ന്റെ ഭീതിയിൽ സാമ്പത്തിക മേഖലയും വ്യാവസായിക,തൊഴിൽ മേഖലയും പ്രതിസന്ധിയെ നേരിടുമ്പോൾ കേന്ദ്ര സർക്കാർ ജനങ്ങൾക്കെതിരെ നടത്തുന്ന യുദ്ധപ്രഖ്യാപനമാണ് ഇന്ധന വില വർദ്ധനവെന്ന് അദ്ദേഹം പറഞ്ഞു.