പൂച്ചാക്കൽ : മദ്യലഹരിയിൽ അസാം സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ 4 വിദ്യാർത്ഥിനികളിൽ ഒരാൾ ആശുപത്രി വിട്ടു. മൂന്ന് പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉളവയ്പ് മുരുക്കുംതറ വീട്ടിൽ അനിരുദ്ധന്റെ മകൾ അർച്ചനയെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. 27 ന് തുടർപരിശോധനക്കായി വീണ്ടും ആശുപത്രിയിലെത്തണം. ഇടത് കാൽമുട്ടിന് സാരമായി പരിക്കേറ്റ അർച്ചനയ്ക്ക് മൂന്നു മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.

അപകടത്തിൽ പരിക്കേറ്റ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളായ സാഗി, ചന്ദന, അനഘ എന്നിവർ ഇപ്പോഴും ആശുപത്രികളിലാണ്. കാലുകൾക്ക് സാരമായി പരിക്കേറ്റ സാഗി എറണാകുളം ലിസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അനഘയുടെ വലതു കാൽമുട്ട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി.

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ചന്ദനയുടെ കാൽമുട്ടിന് ശസ്ത്രക്രിയ നാളെ നടക്കുമെന്ന്, അച്ഛൻ ചന്ദ്രബാബു പറഞ്ഞു. ഇടത് തുടയെല്ലിന് സാരമായി പരിക്കേറ്റതിനാൽ സ്റ്റീൽ റാഡ് ഇടണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.

കാർ ആദ്യം ഇടിച്ചു വീഴ്ത്തിയ തളിയാപറമ്പ് മാനാശേരിവീട്ടിൽ അനീഷും മകൻ നാലു വയസുകാരനായ വേദവും ചികിത്സയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി.

പൂ​ച്ചാ​ക്ക​ൽ​ ​പ​ള്ളി​വെ​ളി​ ​ക​വ​ല​യ്ക്ക് ​കി​ഴ​ക്കു​വ​ശം​ ​ചൊവ്വാഴ്ച ​ഉ​ച്ച​യ്ക്ക് 1.30​ ​നാ​ണ് പൂച്ചാക്കൽ ​ഇ​ട​വ​ഴി​ക്ക​ൽ മനോജും അസാം സ്വദേശിയായ അസ്ലം എന്നു വിളിക്കുന്ന ആനന്ദ് മുഡോയും സഞ്ചരിച്ച കാർ ​പ്ള​സ് ​ടു​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്കു​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളെയും ബൈക്കിൽ സഞ്ചരിച്ച അനീഷിനെയും മകനെയും ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റ ആനന്ദ് മുഡോയെ പൊലീസ് അറസ്റ്റ് ചെയയ്തിരുന്നു.

.