കായംകുളം: കൊറോണ രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്നിട്ടുള്ളവരെ രോഗബാധ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി പരിശോധിക്കുന്നതിന് കായംകുളം താലൂക്ക് ആശുപത്രിയിൽ ഐസോലേഷൻ വാർഡ് സജ്ജമാക്കി.

കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ നിന്നും എത്തിച്ചേരുന്നവർ കർശനമായും നഗരസഭയുടെയോ താലൂക്ക് ആശുപത്രിയിലെയോ കൺട്രോൾ റൂമുമായി ബന്ധപ്പെടണം.
രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർക്കാണ് വൈറസ് ബാധ ഉണ്ടാകുന്നത് രോഗം ബാധിക്കാൻ സാദ്ധ്യതയുള്ള ആളുകളുമായോ പ്രദേശങ്ങളുമായോ സമ്പർക്കം പുലർത്തിയവരും വളരെയേറെ ജാഗ്രത പുലർത്തണമെന്നും ശിവദാസൻ അറിയിച്ചു. കൺട്രോൾ റൂം ഫോൺ നമ്പർ
കായംകുളം നഗരസഭ - 0479 2445246. താലൂക്ക് ആശുപത്രി, കായംകുളം 0479 2447274, 9188317262.

കായംകുളം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

ചെയർമാൻ എൻ.ശിവദാസൻ