ചാരുംമൂട് : നൂറോളം ഹൻസ് പാക്കറ്റുകളുമായി യുവാവ് പിടിയിൽ. ചുനക്കര വടക്ക് മുറിയിൽ മീനത്തേരിൽ പടീറ്റതിൽ അജയനെയാണ് പിടികൂടിയത്. അന്യ സംസ്ഥാന തൊഴിലാളികളായി എത്തിയ എക്സൈസ് ഷാഡോ ടീമിന്റെ നിരന്തര നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്. റെയ്ഡിന് നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂർ, സന്തോഷ് കുമാർ സ ഇ ഒ മാരായ സിനുലാൽ, അശോകൻ, റിയാസ്, രാജീവ് എന്നിവർ പങ്കെടുത്തു.