പൂച്ചാക്കൽ: പൂച്ചാക്കലിൽ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ സർവീസിൽ ജോലി നൽകണമെന്ന് പാണാവള്ളി പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.എസ്.രാജേഷ് ആവശ്യപ്പെട്ടു. കാർ അപകടത്തിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്.സർക്കാരിന്റെ മദ്യവ്യാപന നയമാണ് കാർ അപകടത്തിന് കാരണമായതെന്നും രാജേഷ് ആരോപിച്ചു.