അമ്പലപ്പുഴ: പുറക്കാട്,അമ്പലപ്പുഴ,കളിത്തട്ട്, പുന്നപ്ര വില്ലേജ് ഓഫീസ്, തൂക്കുകുളം എന്നിവിടങ്ങളിലെ ആർ.ഒ പ്ലാന്റുകൾ കഴിഞ്ഞ 5 മാസത്തോളമായി പ്രവർത്തനരഹിതമായിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയമെന്ന് പരാതി ഉയരുന്നു. ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് ഈ ആർ.ഒ പ്ലാന്റുകൾ സ്ഥാപിച്ചത്. ഇതിന്റെ മെയിന്റനൻസ് കരാർ തൃശൂരിലെ സ്വകാര്യ കമ്പനിക്കായിരുന്നു. കാലാവധിയായ 5വർഷക്കാലം കഴിഞ്ഞതോടെ കരാർ പുതുക്കാത്തതാണ് ആർ.ഒ പ്ലാന്റുകളുടെ പ്രവർത്തനം നിലക്കാൻ കാരണമായത്. ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികളും, രാഷ്ട്രീയ പ്രതിനിധികളും വാട്ടർ അതോറിട്ടിയെ സമീപിച്ചെങ്കിലും തങ്ങൾക്ക് മെയിന്റനൻസിനുള്ള ഫണ്ട് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.