ആലപ്പുഴ: ജില്ലയിലെ ട്രാഫിക്ക് സേനയ്ക്ക് വേനൽ തീരുന്നത് വരെ കുടിവെള്ളം എത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. മനോജ് കുമാർ മുഖ്യാതിഥി ആയിരുന്നു. ശ്രീ സത്യസായി സേവാ സംഘടന സംസ്ഥാന എസ്.എസ്.എസ്.വി.ഐ.പി സോണൽ ഇൻ ചാർജ്ജ് പ്രേംസായി ഹരിദാസ്, വാർഡ് കൗൺസിലർ എ.എം.നൗഫൽ , രാമചന്ദ്രൻ പിള്ള, ജില്ലാ കോർഡിനേറ്റർ സാബു, മോഹൻദാസ്, ജയചന്ദ്രൻ, വേലായുധൻ നായർ, മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.