മാവേലിക്കര: ക്രൂഡോയിൽ വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഡീസലിന്റെയും പെട്രോളിന്റെയും വില കുറയ്ക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനി വർഗീസ് ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മൂലം വ്യാപാര മേഖല തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രൂഡ് വിലയുടെ അടിസ്ഥാനത്തിൽ ഇന്ധന വില പകുതിയായി കുറക്കാവുന്നതാണ്.