മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തോടനബന്ധിച്ച് സംഘടിപ്പിച്ച ഓർമ്മചെപ്പ് ദേശീയ ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. തൃശൂർ സ്വദേശി സുരേഷ് കിഴുത്താണിക്കാണ് ഒന്നാംസ്ഥാന ലഭിച്ചതെന്ന് മത്സരത്തിന്റെ ചീഫ് കോഓഡിനേറ്റർ സുധാരൻ കാമിയോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് പുരസ്കാരം. രണ്ടാം സ്ഥാനം ലഭിച്ച തൃശൂർ സ്വദേശി നിജേഷ് കെ.സിക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയും നൽകും. മൂന്നാം സ്ഥാനം മാവേലിക്കര സ്വദേശി അജിൻ വിഷ്ണു നേടി. ട്രോഫിയും. ആയിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് സമ്മാനം. പ്രോത്സാഹനസമ്മാനം ആയിരം രൂപ വീതം അഞ്ചുപേർക്കാണ് നൽകുന്നത്. ശ്രിജി കൃഷ്ണൻ മാവേലിക്കര, മണികണ്ഡൻ കോലഴി, സൗരവ് എസ്.ലാൽ തൃശ്ശൂർ, കെ.പി എബ്രഹാം ചെട്ടികുളങ്ങര, രഞ്ചിത് മംങ്ങാട് ചെട്ടികുളങ്ങര എന്നിവരാണ് വിജയികൾ. സമ്മാനദാനം കാർത്തിക ദർശനത്തോട് അനുബന്ധിച്ച് വിതരണം ചെയ്യും.