ആഘോഷം ആചാരങ്ങളിൽ ഒതുക്കും
ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ്മസേവാസംഘം 52-ാമത് വാർഷിക മഹോത്സവത്തിന് കൊടിയേറി. ശിവഗിരി മഹാസമാധിയിൽ നിനും സ്വാമി ഗുരുപ്രസാദിന്റെ അനുഗ്രഹത്തോടെ പൂജിച്ച ധർമ്മപതാക സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ ഉയർത്തി തുടക്കം കുറിച്ചു. സെക്രട്ടറി ബി.കുഞ്ഞുമോൻ, വൈ. പ്രസിഡന്റ് ടി.മോഹൻകുമാർ, ജോ.സെക്രട്ടറി സുനിൽകുമാർ, ട്രഷറർ കെ.ആർ രാജൻ, ഭരണസമിതി അംഗങ്ങളായ യതീന്ദ്രദാസ്, യു.മുരളീധരൻ, ബി.അശോകൻ, വിനോദ് ബാബു, ഗോകുൽദാസ്, ഡി.ദേവദത്തൻ, ആർ.ഷാജി, ലേഖാ മനോജ്, പ്രസന്നാ ദേവരാജൻ, അംബികാ രവീന്ദ്രൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു സംഘത്തിലെത്തി നവീനക്ഷേത്രങ്ങൾ സന്ദർശിച്ചു. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സർക്കാർ നിർദേശങ്ങൾക്ക് വിധേയമായി സമ്മേളനങ്ങൾ, കലാപരിപാടികൾ, അന്നദാനം, താലപ്പൊലി തുടങ്ങിയ ആഘോഷപരിപാടികൾ ഒഴിവാക്കി ആചാരപ്രകാരമുള്ള പൂജകൾ, പാരായണം തുടങ്ങിയ ചടങ്ങുകളിൽ പരിമിതപ്പെടുത്തി വാർഷിക മഹോത്സവം നടത്തുവാൻ ഭരണസമിതി തീരുമാനിച്ചു.