കറ്റാനം: കട്ടച്ചിറ തെക്കേമങ്കുഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം. വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന വഞ്ചിയിലെ പണം അപഹരിച്ചു. അലമാരയും ഓഫീസിന്റെ മുൻവാതിലും തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മുൻവാതിൽ തകർക്കുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിൻവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അവിടെ സ്ഥാപിച്ചിരുന്ന വഞ്ചി കുത്തി തുറന്നാണ് പണം അപഹരിച്ചത്‌. കഴിഞ്ഞ ആറുമാസമായുള്ള നേർച്ച പണമാണ് വഞ്ചിയിലുണ്ടായിരുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പുറത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. വള്ളികുന്നം പൊലീസ് കേസെടുത്തു.