മാവേലിക്കര: അന്തരിച്ച മാദ്ധ്യമ പ്രവർത്തകൻ പി.യു റഷീദിന്റെ പേരിൽ മാവേലിക്കര മീഡിയാ സെന്റർ ഏർപ്പെടുത്തിയിട്ടുള്ള രണ്ടാമത് പി.യു റഷീദ് സ്മാരക മാദ്ധ്യമ പുരസ്കാരം മാദ്ധ്യമം കായംകുളം ലേഖകൻ വാഹിദ് കറ്റാനത്തിന് നൽകും. അയ്യായിരം രൂപയും ട്രോഫിയും അടങ്ങുന്ന അവാർഡ്, കൊറോണ ഭീഷണിയുടെ പശ്ചാത്തലം മാറിയ ശേഷം വി​തരണം ചെയ്യുമെന്ന് മാവേലിക്കര മീഡിയാ സെന്റർ പ്രസിഡന്റ് എസ്.അഖിലേഷ്, സെക്രട്ടറി അനൂപ് ചന്ദ്രൻ എന്നിവർ അറിയിച്ചു.