ചേർത്തല:പോക്സോ കോടതികളിലെ കരാർ നിയമനം അവസാനിപ്പിക്കണമെന്ന് കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.എസ്.പ്രവീൺകുമാർ അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ.വി.ബിജു,ബിനീഷ് പി.ജോൺസൺ,എ.ബി.അഞ്ജു,ഒ.ഹാരിസ് എന്നിവർ സംസാരിച്ചു.