അരൂർ: ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നാലു വിദ്യാർത്ഥികളെ രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി. എഴുപുന്ന സെന്റ് റാഫേൽസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്.ഇവരെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരാതിയെ തുടർന്ന് എഴുപുന്ന മടയത്തറ റെജി, റോജി എന്നിവർക്കെതിരെ അരൂർ പൊലീസ് കേസെടുത്തു. എഴുപുന്ന സെൻറ് മേരീസ് ടൂഷൻ സെന്ററിൽ ക്ലാസ് നടത്തിയെന്നാരോപിച്ചു കഴിഞ്ഞ ദിവസം നവ മാധ്യമങ്ങളിലൂടെ റെജിയും സംഘവും പ്രചാരണം നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥികളെ എഴുപുന്ന റെയിൽവേ ഗേറ്റിനു സമീപം തടഞ്ഞു നിർത്തുകയും ഇവരെ തള്ളി സമീപത്തെ വീട്ടിൽ കയറ്റി മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.