മാവേലിക്കര: വിശ്വഹിന്ദുപരിഷത്ത് നേതാവിന് നേരെ ആക്രമണം. വി.എച്ച്.പി മാവേലിക്കര താലൂക്ക് ജോ.സെക്രട്ടറി സനു.കെ.ബാലന് (30) നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് 4.30ന് പോനകം പരുത്തിരിവിളയിൽ വച്ചായിരുന്നു സംഭവം. സനുവും സഹോദരൻ അനിലും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സനുവിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.