കായംകുളം: കൊറോണ വൈറസ് കാരണം സ്തംഭനാവസ്ഥയിലായ ഹോട്ടൽ വ്യാപാര മേഖലയ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ സിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വ്യാപാരം ഇരുപത് ശതമാനത്തിലേക്ക് താഴുകയും ജീവനക്കാർ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.സർക്കാർ നിർദ്ദേശം അനുസരിച്ച് മുന്നോട്ടു പോകുവാനും ലഘു രേഖകൾ വിതരണം ചെയ്യുവാനും ഹോട്ടലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഹൈജീനിക് മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകുവാനും തീരുമാനിച്ചു.

.