കുട്ടനാട്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ എല്ലാ മലയാളമാസവും ആദ്യവെള്ളിയാഴ്ച നടത്തുന്ന ലഹരിവിരുദ്ധ സത്യപ്രതിജ്ഞയും വിളിച്ചുചൊല്ലി പ്രാർത്ഥനയും 20 വരെ ഉണ്ടാവില്ല. കൊറോണ ബാധയെത്തുടർന്ന് സർക്കാരും ആരോഗ്യ പ്രവർത്തകരും പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ അറിയിച്ചു.