കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീകുറക്കാവ് ദേവീക്ഷേത്രത്തിലെ മാർച്ച് 22 ന് നടക്കുന്ന കാര്യസിദ്ധി പുജയിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം. അന്നേ ദിവസം എല്ലാ മുൻരസീതുകളും പൂജ നടത്തും. ഭക്തജനങ്ങളുടെ പുജ മുടങ്ങില്ല.
കൊറോണ വൈറസ് വ്യാപനത്തിന്റെ മുൻ കരുതലായാണ് ഈ നടപടി. പൂജ ദിവസത്തെ ക്ഷേത്ര ചടങ്ങുകൾക്ക് മാറ്റമില്ല. ഭക്തജനങ്ങൾ അന്നേ ദിവസം പുജയിൽ പങ്കെടുക്കണ്ടതില്ലെന്ന് ദേവസ്വം പ്രസിഡന്റ് ഋഷികേശ് അമ്പനാട്ട് പറഞ്ഞു.