ഹരിപ്പാട്: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടം കൂടാനുള്ള സാഹചര്യം ഒഴിവാക്കി ഹരിപ്പാട് റോട്ടറി ക്ലബ്‌ ഓൺലൈൻ വീക്കിലി മീറ്റിംഗ് നടത്തി. ഓൺലൈൻ മീറ്റിംഗിൽ ക്ലബ്‌ പ്രസിഡന്റ്‌ കെ. മോഹനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ പ്രസാദ്. സി. മൂലയിൽ സ്വാഗതം പറഞ്ഞു. എ. ജി ആർ. ഓമനക്കുട്ടൻ ഡ്രീം ലാൻഡ്, ഇൻകമിംഗ് എ. ജി രാജനികാന്ത്, ക്ലബ്‌ അഡ്വൈസർ പ്രൊഫ. സി. എം ലോഹിതൻ, സർവീസ് പ്രോജക്ട് ചെയർമാൻ പ്രൊഫ. ശബരിനാഥ്, ഫാമിലി ഒഫ് റോട്ടറി ചെയർമാൻ ഡോ.നിഖിൽ ചന്ദ്രൻ, സെക്രട്ടറി രജി ജോൺ തുടങ്ങിയവർ സംസാരിച്ചു. ക്ലബ്‌ ഖജാൻജി സമീർ മോഹൻ നന്ദി പറഞ്ഞു. ഡിസ്ട്രിക്ടിൽ ആദ്യമായി ഹരിപ്പാട് റോട്ടറി ക്ലബ്‌ നടത്തിയ ഓൺലൈൻ മീറ്റിംഗ് മറ്റു ക്ലബുകൾക്കെല്ലാം മാതൃകയായി. നിലകൊള്ളുന്ന റോട്ടറി ക്ലബിന്റെ ഇന്റർനാഷണൽ ഡയറക്ടർ, ഗവണ്മെന്റിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചു റോട്ടറി ക്ലബിന്റെ എല്ലാം മീറ്റിംഗുകളും കുടുംബ സംഗമവും സെമിനാറുകളും മാറ്റിവയ്ക്കുവാൻ നിർദേശിക്കുകയും വീക്കിലി മീറ്റിംഗുകൾ ഓൺലൈൻ ആയി നടത്തുവാനും പറഞ്ഞതനുസരിച്ചാണ് ഹരിപ്പാട് ക്ലബ് മീറ്റിംഗ് നടത്തിയത്.