അമ്പലപ്പുഴ: പ്രളയ ദുരന്ത സമാശ്വാസമായി ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) പണി കഴിപ്പിച്ചു നൽകിയ രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം അസോസിയേഷൻ പ്രസിഡന്റ് എ.എ. ഷുക്കൂർ നിർവ്വഹിച്ചു. നീർക്കുന്നം പരുവേച്ചിറ പൊന്നമ്മയ്ക്കണ് വീട് നൽകിയത്. ഡി.സി.സി പ്രസിഡന്റ് എം. ലിജു, വർക്കിംഗ് പ്രസിഡന്റ് പി. മണിക്കുട്ടൻ നായർ, ജനറൽ സെക്രട്ടറി കെ. സേതുനാഥ്, എ.കെ.ബി.ഇ.എഫ് അസി.സെക്രടറി സി. അനന്തകൃഷ്ണൻ, ബി. സുരേഷ്, എം. ജെ. ജേക്കബ്ബ്, വിനോദ്,അനിജിത്ത് പ്രസാദ്,രാജേഷ്,എ.ആർ. കണ്ണൻ, യു.എം. കബീർ, വി .രാജു, സുരേഷ്ബാബു, എൻ. ഷിനോയ്, പ്രദീപ് കൂട്ടാല,തുടങ്ങിയവർ സംസാരിച്ചു.