ആലപ്പുഴ: കൊറോണ ജാഗ്രത നിർദ്ദേശത്തെ തുടർന്ന് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 554 പേർ. ഇവരിൽ 10 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി 225 ബോധവത്കരണ ക്യാമ്പുകൾ നടത്തി. ഐ.ടി.ബി.പി സൈനികർ, വിമുക്തഭടന്മാർ എന്നിവരെ ക്ലാസുകളിൽ ദ്വിഭാഷി കളായി ഉപയോഗിച്ചു. 3725 അന്യസംസ്ഥാന തൊഴിലാളികൾ ഈ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്തു.
കടക്കരപ്പള്ളി, കഞ്ഞിക്കുഴി, പുറക്കാട് എന്നിവിടങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് വഴി ബോധവത്കരണം നടത്തി. 22,000 നോട്ടീസുകൾ വിതരണം ചെയ്തു. മടങ്ങാൻ ഉദ്ദേശിക്കുന്ന വിദേശ വിനോദസഞ്ചാരികൾ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം
ജില്ലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവ്വീസ് വില്ലകൾ തുടങ്ങിയവയിൽ നിലവിൽ താമസിച്ചു വരുന്ന വിദേശ വിനോദ സഞ്ചാരികൾ പുറത്തിറങ്ങാത്ത വിധം താമസിക്കുന്നുണ്ട് എന്നത് സ്ഥാപന ഉടമകൾ ഉറപ്പു വരുത്തണമെന്ന് കളക്ടർ അറിയിച്ചു. രോഗലക്ഷണം കാണുകയാണെങ്കിൽ കൺട്രോൾ റൂം നമ്പറായ 223 9999ൽ അറിയിക്കണം. ഈ നിർദ്ദേശങ്ങൾ ലംഘിച്ച് ഏതെങ്കിലും വിദേശികൾ സമൂഹത്തിൽ ഇടപഴകുന്നതോ പൊതുഗതാഗത സൗകര്യം ഉപയോഗി ക്കുന്നതായോ കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്ഥാപന ഉടമയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.