
പത്തനംതിട്ട: കൊല്ലംപറമ്പിൽ സുനിത ജ്യുവലറി ഉടമ കൊല്ലംപറമ്പിൽ സുനിത ഹൗസിൽ കെ.പി.വിജയകുമാർ (അംബി 70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ മെമ്പർ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം, വി.എസ്.എസ് മുൻ ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സരസ്വതി. മക്കൾ: സുനിത, സുജിത, (സോഫ്റ്റ് വെയർ എൻജിനിയർ, യു.എസ്.ടി ഗ്ലോബൽ), ബബിത (സോഫ്റ്റ് വെയർ എൻജിനിയർ, യു.എസ്.ടി ഗ്ലോബൽ), മരുമക്കൾ: ഡോ. ശരവണൻ, വിനോദ് (ജി.ബി.എസ്. പ്രൈവറ്റി ലിമിറ്റഡ്), സന്ദീപ് കെ. (സീനിയർ കൺസൾട്ടന്റ്, ഇൻഫോസിസ്).