ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് കുട്ടനാട്ടിലുള്ളത്. കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിതിൻ.എ. പുതിയിടം പറഞ്ഞു.