ആലപ്പുഴ: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാക്കോടതി പാലത്തിൽ ചക്രസ്തംഭന സമരം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം നേതൃത്വം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് സരുൺ റോയി അദ്ധ്യക്ഷത വഹിച്ചു. സജിൽ ഷറീഫ്, രാഹുൽ കൃഷ്ണൻ, തായിഫുദ്ദീൻ, നിസാം ബഷീർ, അനസ് ബിൻ, എസ്. ഷഫീക്ക്, അൻസിൽ മണ്ണഞ്ചേരി, സുറുമി, ആന്റണി, നുഹുമാൻകുട്ടി, ജിതിൻ ജോർജ്, സിനാനുദ്ദീൻ, തൗഫീക്ക്, ജോൺ വിക്ടർ, ഷാഹുൽ ജെ., സിബി, തുടങ്ങിയവർ പങ്കെടുത്തു.