ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 25ാം നമ്പർ പള്ളാത്തുരുത്തി ഇളങ്കാവ് ദേവസ്വം ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം മാർച്ച് 26ന് കൊടിയേറി ഏപ്രിൽ 1ന് ആറാട്ടോടെ സമാപിക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ കലാപരിപാടികൾ, താലപ്പൊലികൾ, പറയെടുപ്പ്, തിരിപിടുത്തം തുടങ്ങിയവ ഒഴിവാക്കി ക്ഷേത്രച്ചടങ്ങുകളോടെയാകും ഉത്സവം.