ആലപ്പുഴ: പ്രളയ ദുരന്തം ഉൾപ്പെടെ തുടർച്ചയായി മൂന്നു വർഷക്കാലം പരിപാടികൾ മാറ്റി വച്ച് കലാകാരൻമാരുടെ ജീവിതം താറുമാറായ സാഹചര്യത്തിൽ സർക്കാർ അടിയന്തര സഹായം നൽകണമെന്ന് സവാക് ഒഫ് ഇന്ത്യ ജില്ലാ കമ്മി​റ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പത്രാസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സലാം അമ്പലപ്പുഴ, ട്രഷറർ രത്നാഭായി എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ആശ്രമം ചെല്ലപ്പൻ,ട്രസ്റ്റ് സെക്രട്ടറി ബീനാ കുറുപ്പ്,സംസ്ഥാന സെക്രട്ടറി സജിത്ത് എന്നിവർ പങ്കെടുത്തു.