ആലപ്പുഴ: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴ രൂപത ചാരിറ്റബിൾ ആൻഡ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയും റേഡിയോ നെയ്തലും ചേർന്ന് മാസ്ക് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടി ആരംഭിച്ചു. നിർമ്മാണോദ്ഘാടനം ആലപ്പുഴ രൂപത വികാരി ജനറൽ പയസ് ആറാട്ടുകുളം നിർവഹിച്ചു. 20000ത്തോളം മാസ്കുകൾ ഉടൻ നിർമ്മിച്ചു സൗജന്യമായി നൽകാനാണ് പദ്ധതി . അതിനുള്ള മെറ്റീരിയൽസ് വാരാപ്പുഴ അതിരൂപതയിലെ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തു നൽകിയത്. ജോയി വർഗീസിന്റെ നേതൃത്വത്തിൽ ഒരു സംഘം വനിതകൾ സൗജന്യമായി തയ്ച്ചു നൽകാൻ തയ്യാറാണ്. ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഹാരീസ് പനയ്ക്കൽ,കുഞ്ഞച്ചൻ, ഷിബു ഡേവിഡ് എന്നിവർ സംസാരിച്ചു. റിമ സ്വാഗതവും ഡോമിനിക് പഴമ്പാശേരി നന്ദിയും പറഞ്ഞു.