ഹരിപ്പാട്: മണ്ണാറശാല രാജീവ് ഗാന്ധി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വനിതാ വേദി രൂപീകരിച്ചു. മുൻ എം.എൽ.എ അഡ്വ.ബി. ബാബുപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. ദീപു അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി മുഖ്യ അതിഥിയായി. വനിതാ വേദി ചെയർപേഴ്സണായി സജിതയെയും കൺവീനറായി ചൈതന്യയെയും തിരഞ്ഞെടുത്തു. ഡോ.ആർ.രാജേഷ്, അനിൽ.കെ.ജോൺ, ദിലീപ്, അബ്ബാദ് ലുത്ഫി, മിനി സാറാമ്മ, മനു. എം എന്നിവർ സംസാരിച്ചു.