മാവേലിക്കര: തട്ടാരമ്പലം വി.എസ്.എം ആശുപത്രിയിൽ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് സെന്റർ എ.ഐ.ടി​.യു.സി യൂണിറ്റ് രൂപീകരിച്ചു. എ.ഐ.ടി​.യു.സി ജില്ലാ സെക്രട്ടറി പി.ആർ.സതീശൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ.ഓമനക്കുട്ടൻ, ജില്ലാ കമ്മി​റ്റി അംഗം കെ.ശശികുമാർ, കെ.ജെ. ഷീല, രാധാമണി എന്നിവർ സംസാരിച്ചു.