മാവേലിക്കര: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെട്ടികുളങ്ങര ഭഗവതിയുടെ മൂലസ്ഥനമായ ആഞ്ഞിലിപ്രാ പുതുശേരി അമ്പലത്തിൽ ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയതായി ദേവീവിലാസം എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ അറിയിച്ചു. 26ന് നടക്കുന്ന രേവതി മഹോത്സവവും ചെട്ടികുളങ്ങര ഭഗവതിയുടെ പറയെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന ആഘോഷങ്ങളും കെട്ടുകാഴ്ചകളും ഭവനങ്ങളിൽ നടത്തുന്ന അൻപൊലി വഴിപാടിനോടനുബന്ധിച്ചുള്ള പ്രസാദ വിതരണവും പറസദ്യയും പൂർണമായും ഒഴിവാക്കും.