മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തിലെ 21ാം വാർഡിൽ കുന്തളശേരിൽ-കടവൂർകുളങ്ങര നാട്ടുപാത റോഡ് നിർമാണം മൂന്ന് മാസമായി തടസപ്പെട്ട് കിടക്കുന്നതിൽ ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു. ഓട നിർമ്മിക്കുന്നതിനായി എടുത്ത കുഴിയും സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന പാറക്കല്ലുകളും മാർഗ്ഗതടസവും അപകട സാധ്യതയും ഉണ്ടാക്കുകയാണെന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആരോപിച്ചു.

ഉദ്യോഗസ്ഥരും കോൺട്രാക്ടറും തമ്മിലുള്ള തർക്കമാണ് റോഡ് നിർമാണം പാതി വഴിയിൽ മുടങ്ങാൻ കാരണം. ഈ റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണം പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭണങ്ങൾ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ യോഗത്തിൽ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കള്ളിൽ, ജോൺ.കെ.മാത്യു, അലക്സ്‌ മാത്യു, ഗീത ഗോപാലകൃഷ്ണൻ, ഡി.സി.സി അംഗം ജി.മോഹൻദാസ്, യു.ഡി.എഫ് ചെയർമാൻ അഡ്വ.വിശ്വനാഥൻ ചെട്ടിയാർ, ഹേമദാസ്‌, ശാന്തി ചന്ദ്രൻ, ഗോപാലകൃഷ്ണൻ നായർ, വിനുകുമാർ, കൃഷ്ണൻകുട്ടി നായർ, ടി​.ജി.ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.