ആലപ്പുഴ: ഗുരുധർമ്മ പ്രചാരണസഭ ഏപ്രിൽ 12 ന് കിടങ്ങാംപറമ്പ് ആഡിറ്റോറിയത്തിൽ നടത്താനിരുന്ന ജില്ലാ പരിഷിത്ത് ,ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്ത് അടിസ്ഥാനത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന ശ്രീനാരായണ ധർമ്മമീംമാസാപരിഷത്ത്,പഠന ക്ലാസുകൾ,ചർച്ചാ ക്ലാസുകൾ,ധ്യാനം മുതലായ പൊതുപരിപാടികൾ ഏപ്രിൽ 30 വരെ നടത്തുന്നതല്ലെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. പരിപാടികളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ സഭയുടെ ജില്ലാ-മണ്ഡലം-പഞ്ചായത്ത് -യൂണിറ്റ് പ്രവർത്തകർ ആരോഗ്യവകുപ്പ് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അറിയിച്ചു.