ആലപ്പുഴ: കൊറോണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചു പൂട്ടുന്നതിന് നടപടി വേണമെന്ന് ആലപ്പുഴ നഗരസഭ കൗൺസിൽ യോഗം. ഇക്കാര്യത്തിൽ ജില്ലാ കളക്ടർക്ക് കത്ത് നൽകാനും തീരുമാനിച്ചു.

19 ന് വൈകിട്ട് 3 ന് നഗരസഭ അതിർത്തിയിലുള്ള 1300 അയൽക്കൂട്ടങ്ങളിലെ 10,0000ത്തോളം വരുന്ന അംഗങ്ങളെ വിവിധ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കാനും ലഘുലേഖകളുമായി വീടുകളിൽ ചെന്ന് കൊറോണ ബോധവത്ക്കരണം നടത്തുവാനും തീരുമാനിച്ചു. ആശവർക്കമാർ, എ.ഡി.എസ്, സി.ഡി.എസ് പ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരും അണിനിരക്കും. നഗരസഭയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതായി ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.