അമ്പലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് വാടക്കൽ മണ്ണാത്തിച്ചിറയിൽ സജീവന്റെ മകൻ ജഗന്നാഥൻ (20) ആണ് മരിച്ചത്. പറവൂർ ഐ .എം. എസ് നു സമീപം കഴിഞ്ഞ മാസം 31 ന് വൈകിട്ടായിരുന്നു അപകടം. ജഗന്നാഥൻ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച രാവിലെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അമ്മ:ഗിരിജ. സഹോദരങ്ങൾ :നീതു, ഗീതു.