ആലപ്പുഴ : യൂത്ത് കോൺഗ്രസ് ഇന്നലെ ആലപ്പുഴയിൽ നടത്തിയ ചക്രസ്തംഭന സമരത്തെച്ചൊല്ലി ഗ്രൂപ്പുകളിൽ ചേരിപ്പോര്. സമരത്തിൽ പങ്കെടുത്തവരുടെ അംഗസംഖ്യ കുറഞ്ഞതിനെച്ചൊല്ലിയായിരുന്നു നേതാക്കൾ തമ്മിൽ തർക്കം. സമരത്തിൽ പങ്കെടുക്കാൻ ആവശ്യത്തിന് പ്രവർത്തകരെത്തിയില്ലെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ ആരോപണം. കെ.സി.വേണുഗോപാൽ പക്ഷക്കാർ മാത്രമേ പങ്കെടുത്തുവുള്ളുവെന്നാണ് എതിർ പക്ഷം പറഞ്ഞു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെത്തുടർന്നാണ് ജില്ലയിൽ ഐ ഗ്രൂപ്പിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമായത്.