പൂച്ചാക്കൽ: എ ഐ വൈ എഫ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ വടക്കേ കരയിൽ കൈകഴുകൽ കേന്ദ്രം തുടങ്ങി.ജില്ലാ സെക്രട്ടറി, ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്തു. ഭീതിയല്ല ജാഗ്രതയാണാവശ്യം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. സുരേന്ദ്രൻ കായിപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ,പി. എ. ഫൈസൽ, ദിനീഷ്, വിനീഷ്, എൻ.കെ.നിസാർ, കെ.ഹരി, റഹീം പൂനശേരി, സഹിറുദ്ദീൻ, ജി.ബാബുലാൽ എന്നിവർ സംസാരിച്ചു. :