ഹരിപ്പാട്: വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ പാർവതീ ഭവനത്തിൽ സുരേഷിന്റെ മകൻ സുധീഷാണ് (19) മരിച്ചത്. കായംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സ് പഠിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൃക്കുന്നപ്പുഴ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: രമ . സഹോദരി : ആർച്ച