ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിലെ കൈനകരി, കുട്ടമംഗലം, ചാവറ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പമ്പയാറിനു കുറുകെ നിർമ്മിക്കുന്ന മുണ്ടക്കൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. 2014ൽ ഭരണാനുമതി ലഭിച്ച് ബഡ്ജറ്റിൽ 22.85 കോടി രൂപ വകയിരുത്തിയ പാലത്തിന്റെ അവസാനഘട്ടപണികളാണ് ഇപ്പോൾ നടക്കുന്നത്. 156.24 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും പണിയുന്ന പാലം കൈനകരി കുട്ടമംഗലം പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ് പറഞ്ഞു.