അമ്പലപ്പുഴ:എൻ.ജി.ഒ സംഘ്‌ ജില്ലാ പ്രസിഡന്റ്‌ കെ.മധുവിന്റെ വീട്ടിൽ കയറി അക്രമം നടത്തുകയും സ്ത്രീകൾ അടക്കമുള്ളവരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അക്രമം നടത്തിയ ഗുണ്ടാ സംഘങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സംഭവത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്ത്‌ ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ, ജില്ലാ പ്രസിഡന്റ്‌ എം. വി. ഗോപകുമാർ, ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ്‌ കെ. പ്രദീപ്‌, കൊട്ടാരം ഉണ്ണികൃഷ്ണൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.അനിൽകുമാർ, വി. ബാബുരാജ്, വൈസ് പ്രസിഡന്റ്‌ എസ്. ഹരികൃഷ്ണൻ എന്നിവർ മധുവിന്റെ വീട് സന്ദർശിച്ചു.