ആലപ്പുഴ: ജനങ്ങളുമായി അടുത്തിടപഴകുന്ന ഗതാഗത മേഖലയിൽ കൊറോണ പ്രതിരോധ സംവിധാന്ൾ ഏർപ്പെടുത്തണമെന്ന്
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്.എം. നാസറും ആവശ്യപ്പെട്ടു.
കൊറോണ ഭീതി അകലുന്നതുവരെ സ്വകാര്യബസുകൾക്ക് നികുതി ഇളവും ഡീസലിന് ലിറ്ററിന് 20രൂപ സബ്സിഡിയുംഅനുവദിക്കണം. ഗതാഗതരംഗത്ത് പണിയെടുക്കുന്നവർക്ക് മാസ്‌ക്കും സാനിട്ടൈസറും ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.