ആലപ്പുഴ: കോവിഡ് -19 രോഗഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ, കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സെക്രട്ടറി എം.എ.ജോൺ മാടമന എന്നിവർ എക്സൈസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. 31 വരെ പൊതുനിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂർണ്ണമായും അടച്ചിടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.