കായംകുളം: നഗരസഭയിലെ അസി.എക്സി. എൻജിനിയർ ഷൈലജയേയും എൻജിനിയറിംഗ് വിഭാഗം ജീവനക്കാരെയും സഗരസഭാ ചെയർമാൻ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ജീവനക്കാർ ഇന്നലെ ഉച്ചയ്ക്ക് ശേഷം നടത്തിയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൗൺസിൽ യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു.
നിർമ്മാണം പൂർത്തീകരിച്ച് ബില്ല് പാസാക്കാൻ നടപടി സ്വീകരിച്ച എൻജിനിയറിംഗ് വിഭാഗത്തിന്റെ നടപടിയെ എതിർത്ത മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന് വേണ്ടിയാണ് ചെയർമാൻ ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ചതെന്ന് അവർ ആരോപിച്ചു.
മരാമത്ത് പണികളുടെ ബില്ലുകൾ എഴുതുന്നതിന് മുമ്പ് കരാറുകാരനിൽ നിന്നും പിരിക്കുന്ന തലവരിപ്പണം കിട്ടാതെവന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് യു.ഡി.എഫ് ആരോപിച്ചു.