ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 1128 പേരെ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിലുള്ള പത്തുപേർ ഉൾപ്പെടെയാണിത്. പുതുതായി 312 പേരെയാണ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. പരിശോധനയ്ക്കയച്ച 113 സാമ്പിളുകളിൽ പരിശോധനാഫലം ലഭിച്ച 103 എണ്ണം നെഗറ്റീവ് ആണ്. നാല് സാമ്പിളുകൾ ഇന്ന് പുതുതായി പരിശോധനയ്ക്ക് അയച്ചു.

പൊതുജനങ്ങൾക്കും തൊഴിലുറപ്പു തൊഴിലാളികൾക്കും ഓഫീസുകളിലുമായി 120 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലയിൽ 25,500 നോട്ടീസുകൾ വിതരണം ചെയ്തു. ആയിരത്തിലധികം പോസ്റ്ററുകൾ പതിപ്പിച്ചു. ആലപ്പുഴ, ചേർത്തല, മാവേലിക്കര, ചെങ്ങന്നൂർ, കായംകുളം റെയിൽവേ സ്റ്റേഷനുകളിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായി ആരോഗ്യ വകുപ്പിൻറെ പരിശോധനയും ബോധവത്കരണവും നടത്തി.