ആലപ്പുഴ: കർഷകരുടെ വായ്പകൾ തിരിച്ചടയ്ക്കുന്നതിന് സാവകാശം ലഭിക്കുന്നതിനായി സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗം അടിയന്തിരമായി മുഖ്യമന്ത്രി വിളിച്ചു ചേർക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ നേതൃത്വയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ലാൽവർഗീസ് കല്പകവാടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. ചിറപ്പുറത്ത് മുരളി, മുഞ്ഞനാട് രാമചന്ദ്രൻ, ജോജി ചെറിയാൻ, കെ. വേണുഗോപാൽ, സിബി മൂലംകുന്നം, കെ.ജി. ആർ. പണിക്കർ,ആർ.അജയൻ, എം.കെ.സുധാകരൻ, പി.മേഘനാഥൻ, റ്റിറ്റോ അബ്രഹാം, കെ. സ്വാമിനാഥൻ, കെ. സജീവ് എന്നിവർ സംസാരിച്ചു.