ആലപ്പുഴ: കരുമാടി ഗുരുമന്ദിരം-മങ്കൊമ്പ് റോഡിലെ 97-ാം നമ്പർ ലെവൽക്രോസ് അടച്ചുപൂട്ടുതിനുള്ള റെയിൽവേയുടെ തീരുമാനം പുന:പരിശോധിക്കണമൊവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
അമ്പലപ്പുഴ-തിരുവല്ല ദേശീയപാതയിൽ എടത്വായ്ക്കും അമ്പലപ്പുഴയ്ക്കും ഇടയിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന ഏക റോഡായ 97-ാം നമ്പർ ലെവൽക്രോസാണ് റെയിൽവേ ഒഴിവാക്കുന്നതിന് തീരുമാനിച്ചത്.