ഹരിപ്പാട്: മുട്ടം ഇഞ്ചക്കോട്ടയിൽ ശ്രീഭദ്ര ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 7 മുതൽ നടത്തേണ്ടിയിരുന്ന ഭാഗവത സപ്താഹയഞ്ജം മാറ്റിവച്ചു. ഏപ്രി​ൽ 25 മുതൽ മേയ് ഒന്നുവരെ നടത്തുവാനും തീരുമാനിച്ചതായി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ.ശിവൻകുട്ടി അറിയിച്ചു. കൊറോണ വൈറസ് ജാഗ്രതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.