കായംകുളം: ബ്രേക് ദ് ചെയ്ൻ കാംപെയി​നി​ന്റെ ഭാഗമായി കായംകുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ മാസ്ക്കും ഹാന്റ് സാനിറ്റൈസറും വിതരണം ചെയ്തു. കായംകുളം ബി. ആർ. സിയിലെ അദ്ധ്യാപകർക്കും എ. ഇ. ഒ ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും ഓട്ടിസം സെന്ററിൽ ഫിസിയോ തെറാപ്പിയ്ക്ക് വന്ന കൂട്ടികൾക്കും രക്ഷിതാക്കൾക്കും മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്തു. കായംകുളം ബി.പി.ഒ.വി.ബേബി കുമാർ, ബി.ആർ.സി. കോഓഡിനേറ്റർമാരായ എസ്.വി.ബിജു, ദീപ, ബിന്ദുമോൾ എന്നിവർ പങ്കെടുത്തു.