rtut

ഹരിപ്പാട്: ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് വീണാ ഭവനത്തിൽ പരേതനായ തങ്കപ്പന്റെ മകൻ മുകുന്ദൻ (58) ആണ് മരിച്ചത്. നങ്ങ്യാർകുളങ്ങര ലവൽ ക്രോസിന് തെക്ക് ഭാഗത്ത് ഇന്നലെ രാവിലെയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മുകുന്ദനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തിങ്കളാഴ്ച രാത്രിയിൽ ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നു. കരീലക്കുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: പത്മാക്ഷി. ഭാര്യ: വാസന്തി. മക്കൾ: പ്രശാന്ത്, പ്രവീണ. മരുമക്കൾ: ശരത്, ആര്യ.