മാവേലിക്കര: കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഏ.ആർ ജംഗ്ഷൻ റോഡിൽ കട നടത്തുന്ന പുന്നമൂട് ചിറമേൽ വീട്ടിൽ സി.ജി.കുട്ടപ്പൻ (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5.30ന് പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. കടയിലേക്ക് നടന്നു വരികയായിരുന്ന കുട്ടപ്പനെ പിന്നിൽ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. മാവേലിക്കര പൊലീസ് സ്ഥലത്ത് എത്തി കുട്ടപ്പനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഇന്ദിര. മക്കൾ: അനീഷ്, ബിനീഷ്.